2012 മാർച്ച് 31, ശനിയാഴ്‌ച

 പഠിച്ചവന്‍ 

നെട്ടോട്ടമോടും  സുഹൃത്തേ -
യെന്തു ത്യാഗത്തിനാണീ പിടച്ചില്‍ 
വെട്ടി പിടിക്കുവാനിന്നും  നിന്റെ 
വൃത്തത്തിലെന്തുണ്ട്  പുത്തന്‍
 കാറിച്ചുമച്ചു  തുപ്പിടും കന-
ലാളും വിശപ്പിന്നടുപ്പും 
കാണേണ്ടതില്ലാ ക്കുരുക്കില്‍ 

നീ വീഴാതിരിപ്പാന്‍ പഠിച്ചോ 
ശക്തി ചോരാ ത്തക്കവണ്ണം
സ്വന്തം തട്ടക മീടുറ്റതാക്കാന്‍
തെറ്റി വീഴാതെ പയറ്റി ജയം 
കുറ്റമില്ലാതാക്കി  നിന്നെ 
വാക്കില്‍ കുരുങ്ങി  മരിക്കും 
ചില്ല് ഗ്ലാസില്‍  നിറക്കുന്ന സ്നേഹം 
വായടക്കാതെ  നീ മോന്തി നല്ല 
വാണിഭക്കാരനായ്‌  വാഴാന്‍
മുക്തി നേടാന്‍ നിന്റെ  പിന്‍പേ -
യെത്ര വ്യാധികളുണ്ടന്നുമിന്നും 
ഓര്‍ക്കാന്‍  നിനക്കില്ല നേരം 
നിഗളിപ്പൂ ചെളിക്കുണ്ടിലെന്നും 

            ..... സത്യപാല്‍ കോമല്ലൂര്‍

2012 മാർച്ച് 22, വ്യാഴാഴ്‌ച

ഓര്‍മ്മകള്‍ 




















ഒന്നുമേ പറയതുറങ്ങി നീ ശാന്തമായി ..
എന്നിനി കാണുമെന്നോര്‍മയോ ബാക്കിയായി ..
ഒന്നിനും ശ്വാശ്വത  മില്ലെന്നറികിലും ...
എങ്ങനെ കണ്ണീര്‍ ഒതുക്കിടും കാലമേ ......